കാത്തിരിപ്പ് അവസാനിക്കുന്നു; നന്ദമൂരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2: താണ്ഡവം' റിലീസ് വെള്ളിയാഴ്ച

തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനംചെയ്ത 'അഖണ്ഡ 2: താണ്ഡവം' പുതിയ റിലീസ് തീയതിയെത്തി. ഡിസംബര്‍ 12-നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നേരത്തെ, ഡിസംബര്‍ അഞ്ചിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്.
ഡിസംബര്‍ 11-ന് നടക്കുന്ന പ്രീമിയര്‍ ഷോകളോടെ ചിത്രത്തിന്റെ ആഗോളതലത്തിലുള്ള പ്രദര്‍ശനം ആരംഭിക്കുമെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുന്‍ ചിത്രമായ 'അഖണ്ഡ'യുടെ തുടര്‍ച്ചയായാണ് അവതരിപ്പിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ ട്രെയ്ലര്‍ വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യഭാഗത്തേക്കാള്‍ വലിയ കാന്‍വാസില്‍, ഗംഭീര ആക്ഷനും ഡ്രാമയും ഇമോഷനും ഉള്‍പ്പെടുത്തിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്ലറും ടീസറുകളും ബ്ലാസ്റ്റിങ് റാര്‍ വീഡിയോയും കാണിച്ചുതരുന്നത്. ഗാനങ്ങളും സമൂഹികമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. ആക്ഷന്‍, ഡ്രാമ എന്നിവക്കൊപ്പം സനാതന ഹിന്ദു ധര്‍മവുമായി ബന്ധപ്പെട്ട കഥാസന്ദര്‍ഭങ്ങള്‍ കൂടി ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമാണെന്നു സൂചിപ്പിച്ച ചിത്രത്തിന്റെ ട്രെയ്ലറിന് പാന്‍- ഇന്ത്യ തലത്തില്‍ തന്നെ വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ നന്ദമൂരി ബാലകൃഷ്ണ എത്തുന്നതെന്നും ട്രെയ്ലര്‍, ടീസര്‍ എന്നിവ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷനുമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്.
ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസിയായാണ് ബാലകൃഷ്ണയുടെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി ആണ്. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്ര, കബീര്‍ സിങ്, അച്ച്യുത് കുമാര്‍ എന്നിവരും താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.
രചന, സംവിധാനം: ബോയപതി ശ്രീനു, നിര്‍മാതാക്കള്‍: രാം അചന്ത, ഗോപി അചന്ത, ബാനര്‍: 14 റീല്‍സ് പ്ലസ്, അവതരണം: എം. തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം: സി. രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം: തമന്‍ എസ്, എഡിറ്റര്‍: തമ്മിരാജു, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: കോട്ടി പരുചൂരി, കലാസംവിധാനം: എ. എസ്. പ്രകാശ്, സംഘട്ടനം: റാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.
Content Highlights: Akhanda 2 ready to roar: Balakrishna's film locks new release date