മിഥുൻ മാനുവലിന്റെ തിരക്കഥയിൽ അജുവും അനൂപ് മേനോനും ഒന്നിക്കുന്ന ഹൊറർ ത്രില്ലർ; 'ഫീനിക്സ്' ആരംഭിച്ചു

ലൊക്കേഷനിൽ നിന്നും | PHOTO : SPECIAL ARRANGEMENTS
ലൊക്കേഷനിൽ നിന്നും | PHOTO : SPECIAL ARRANGEMENTS

നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സിന്റെ ചിത്രീകരണം ആരംഭിച്ചു. മാഹിയിലെ പുരാതനമായ കല്ലാട്ട് തറവാട്ടിലായിരുന്നു ചിത്രത്തിന്റെ ആരംഭം. നിർമ്മാതാവ് റിനീഷ്‌ കെ.എൻ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ഫസ്റ്റ് ക്ലാപ്പ് നൽകി. 

സൂപ്പർ ഹിറ്റായ 21 ഗ്രാമിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ. എൻ. നിർമ്മിക്കുന്നതാണ് ചിത്രമാണ് ഫീനിക്സ്‌ ആരംഭിച്ചു. അഞ്ചാം പാതിരയുടെ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

പ്രണയവും കുടുംബ കഥയും കോർത്തിണക്കിയ ഒരു വിന്റേജ് ഹൊറർ ഡ്രാമയാണ് ചിത്രം. പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരണം.
പ്രമുഖ താരങ്ങൾക്കൊപ്പം പുതിയ മുഖങ്ങളേയും ചിത്രത്തിലെത്തുന്നുണ്ട്. ചന്തു നാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭഗത് മാനുവൽ, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, രജിനി നിലാ, ആവണി, എന്നിവരും ബാല താരങ്ങളായ ആവണി, ജെസ്, ഇഥാൻ എന്നിവരും ചിത്രത്തിലുണ്ട്. 

കഥ - വിഷ്ണു ഭരതൻ, ബിജിൽ ബാലകൃഷ്ണൻ, സംഗീതം - സാം സി.എസ്, ഗാനങ്ങൾ - വിനായക് ശശികുമാർ, ഛായാഗ്രഹണം - ആൽബി, 
എഡിറ്റിങ് - നിതീഷ് . കെ.ടി..ആർ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ - ഡിനോ ഡേവിസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാഹുൽ.ആർ. ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ മാനേജർ - മെഹ് മൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അഷറഫ്, പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുറക്കാട്ടിരി.

തലശ്ശേരി, മാഹി ഭാഗങ്ങളിലായി ഈ ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ - വാഴൂർ ജോസ്, ഫോട്ടോ - റിച്ചാർഡ് ആന്റണി.

Content Highlights: aju varghese anoop menon in Phoenix malayalam movie shooting started