ബോളിവുഡിൻ്റെ രക്ഷകനായി അജയ് ദേവ്ഗൺ; ബോക്സോഫീസിൽ നേട്ടമുണ്ടാക്കി 'ശെയ്ത്താൻ'

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

ബോക്സോഫീസിൽ നേട്ടവുമായി അജയ് ദേവ്‍ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ശെയ്ത്താൻ'. ചിത്രം 100 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുകയാണ്. ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ 93.57 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ.

റിലീസ് ചെയ്ത് ഒൻപതാം നാൾ ചിത്രം ഒൻപത് കോടിയിലധികമാണ് ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഞായറാഴ്ചത്തെ കളക്ഷനും കൂടിയാകുമ്പോൾ 100 കോടിയിലെത്തുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പും നേട്ടമുണ്ടാക്കുന്നുണ്ട്. ബോളിവുഡിന് ഊർജം പകരുന്ന കുതിപ്പാണ് ചിത്രത്തിന്റേത്. അജയ് ദേവ്‍ഗൺ നായകനായി ഒടുവിൽ പ്രദർശനത്തിനെത്തിയത് 'ഭോലാ'യും ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നുയ 

'ശെയ്ത്താ'ന്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ ചിത്രം പ്രതീക്ഷ ജനിപ്പിച്ചിരുന്നു. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 
അജയ് ദേവ്‍ഗൺ തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്. സുധാകർ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് 'ശെയ്‍ത്താ'ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം മാർച്ച് എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Content Highlights: ajay devgn madhavan jyothika shaitaan movie collection