ആക്ഷന്‍-പാക്ക്ഡ് ത്രില്ലര്‍; ഏജന്റിന് മികച്ച പ്രതികരണം

അഖിൽ അക്കിനേനി, മമ്മൂട്ടി ‌| ഫോട്ടോ: twitter.com/DirSurender
അഖിൽ അക്കിനേനി, മമ്മൂട്ടി ‌| ഫോട്ടോ: twitter.com/DirSurender

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റിന് മികച്ച പ്രതികരണം. മമ്മൂട്ടിയും അഖില്‍ അക്കിനേനിയും പ്രധാന വേഷത്തിലെത്തുന്ന ഈ സ്‌പൈ ആക്ഷന്‍ ത്രില്ലറിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്. 

മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയുമെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായി ബിഗ് ബജറ്റിലാണ് പൂര്‍ത്തിയായത്.    

സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.  ചിത്രത്തിലെ 'ദി ഗോഡ്' എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖില്‍, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. 

ഹിപ്‌ഹോപ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലോര്‍ ആണ്. ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ് എഡിറ്റിങ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍

Content Highlights: Agent mammootty Akhil Akkineni starrer gets good response ,Agent,audience Review, telugu Cinema