ചതിച്ചവന്റെ കര കടലെടുക്കും; അടിത്തട്ട് ടീസര്‍

Adithattu Teaser
Adithattu Teaser

സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന അടിത്തട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. പൂര്‍ണമായും കടലില്‍ വച്ചുള്ള രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിജോ അന്തോണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

''നമ്മള്‍ ചവിട്ടി നടന്ന മണ്ണ് ഒരു നാള്‍ അളന്ന് മാന്തി വില്‍ക്കപ്പെടും ..അതിന്റെ പേരില്‍ കരയും കടലും പരസ്പരം കലഹിക്കും ..അതില്‍ ചതിച്ചവന്റെ കര കടലെടുക്കും ..ഒടുവില്‍ അവനവന്റെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്, അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും...''- എന്ന കുറിപ്പോടെയാണ് ഷൈന്‍ ടീസര്‍ പങ്കുവച്ചിരിക്കുന്നത്.

സൂസന്‍ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഖായിസ് മില്ലന്‍ ആണ് സിനിമയുടെ തിരക്കഥാകൃത്ത്. ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Content Highlights: Adithattu Teaser, Sunny Wayne, Shine Tom Chacko, Jaya Palan, A Jijo Anthony Film, Khais Millen