നടി നയന്‍താര ചക്രവര്‍ത്തിയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി നടി നയൻതാര ചക്രവർത്തി. കൊമേഴ്സ് ആയിരുന്നു പഠനവിഷയം. 94.2 ശതമാനം മാർക്കോടെയാണ് തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ നിന്നും നയൻതാര പരീക്ഷ പാസായത്.
ബാലതാരമായി കിലുക്കം കിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയൻതാര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. അച്ഛനുറങ്ങാത്ത വീട്, ചെസ്, നോട്ട്ബുക്ക്, അതിശയൻ, ട്വന്റി ട്വന്റി, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലുമെത്തിയിരുന്നു. വി എം വിനു സംവിധാനം ചെയ്ത മറുപടി ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.
Content Highlights :actress nayanthara chakravarthy scores a plus in all subjects plus two board examination
Content Highlights: