നടി നയാ റിവേരയെ തടാകത്തിൽ കാണാതായി; കാണാതായത് മകനോടൊപ്പമുള്ള ബോട്ട് യാത്രക്കിടെ

-
-

കാലിഫോര്‍ണിയ: നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ കാണാതായി.  ലോസ് ആഞ്ജലീസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായത്. നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് നടിയെ കാണാതാകുന്നത്. സംഭവത്തിന് തൊട്ടുമുൻപ് മകനൊപ്പം ഇൻസ്റ്റാ​ഗ്രാമിൽ ഒരു ചിത്രം നിയാ  പോസ്റ്റ് ചെയ്തിരുന്നു.

പിരു തടാക ജലസംഭരണിയിൽ ബുധനാഴ്ച റിവേര ഒരു ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തിയതായും കെ‌എൻ‌ബി‌സി റിപ്പോർട്ട് ചെയ്തു.

‌ബുധനാഴ്ച ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നടി വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് പോലീസ്.

2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർ‌ലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.

Content Highlights: Actress Naya Rivera missing leaving four year old son in boat in the middle of lake

Content Highlights: