ആരും കണ്ടാല്‍ കൊതിച്ചു പോകുന്ന ആ അമ്മയും മകനും, ഓര്‍മ്മകള്‍ പങ്കുവച്ച് നദിയാ മൊയ്തു

-
-

ജയം രവി, നദിയാമൊയ്തു, അസിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മോഹന്‍രാജയുടെ സംവിധാനത്തില്‍ 2004ല്‍ പുറത്തു വന്ന ചിത്രമായിരുന്നു എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി. ഏറെ നാളുകള്‍ക്കു ശേഷം നദിയാ മൊയ്തു സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയ ചിത്രവും കൂടിയായിരുന്നു അത്. ചിത്രത്തില്‍ അമ്മയും മകനുമായാണ് നദിയയും ജയം രവിയും അഭിനയിച്ചത്. അക്കൊല്ലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അത്. 

വളരെ ഫ്രീയായി ഇടപെഴകുന്ന, നല്ല സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മയും മകനുമായാണ് ഇരുവരും ചിത്രത്തില്‍ വേഷമിട്ടത്. തമിഴ് സിനിമാപ്രേക്ഷകര്‍ക്ക് അത്ര പരചിതമല്ലാതിരുന്ന പ്രമേയമായതിനാല്‍ സിനിമ അന്നും ഇന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നദിയാ മൊയ്തു ഇന്‍സ്റ്റാഗ്രാമിലൂടെ.

'ഈ സിനിമ ഇന്നുമോര്‍ക്കുന്നു. ഈ ടീം എനിക്കിന്നുമെന്റെ കുടുംബം പോലെയാണ്. ജയം രവിക്കും സംവിധായകന്‍ മോഹന്‍ രാജയ്ക്കുമൊപ്പം. എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി സെറ്റില്‍. ഒരുപാട് നാളത്തെ വലിയൊരു ബ്രേക്കിനു ശേഷം സിനിമയിലെ എന്റെ രണ്ടാം ഇന്നിങ്‌സിനു തുടക്കമിട്ട ചിത്രം...' നദിയ കുറിക്കുന്നു.

ചിത്രത്തില്‍ അസിന്‍ ജയം രവിയുടെ കാമുകിയായ മലയാളിപെണ്‍കുട്ടിയായാണ് വേഷമിട്ടത്. പ്രകാശ് രാജ്, വിവേക്, സുബ്ബരാജു, ഐശ്വര്യ തുടങ്ങിയവരെക്കൂടാതെ വിജയ് സേതുപതിയും അതിഥി വേഷത്തിലെത്തിയിരുന്നു.

Content Highlights : actress nadhiya moidu shares a throwback pic from m kumaran son of mahalakshmi movie

Content Highlights: