നമ്മളായിട്ട് വളംവെച്ചുകൊടുക്കുമ്പോഴാണ് പലപ്പോഴും സിനിമാ സെറ്റിൽ ദുരനുഭവങ്ങളുണ്ടാകുന്നത് -ഇനിയ

ഇനിയ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി
ഇനിയ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

സിനിമ സുരക്ഷിതമാണെന്ന ഇടമാണെന്നേ തോന്നിയിട്ടുള്ളുവെന്ന് നടി ഇനിയ. ചെറുപ്പംതൊട്ടേ തന്റെ ഇടവും വലവും അച്ഛനും അമ്മയുമായിരുന്നു. തന്നെ പ്രോ​ഗ്രാമുകൾക്ക് കൊണ്ടുപോയിരുന്നത് അവരായിരുന്നെന്നും എല്ലാം അവരോട് ചർച്ച ചെയ്തേ ചെയ്യുമായിരുന്നെന്നും അവർ പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനോടായിരുന്നു ഇനിയയുടെ പ്രതികരണം.

സിനിമാ മേഖലയിലെ സ്ത്രീസുരക്ഷിതത്വത്തെക്കുറിച്ച് ഉയരുന്ന വാർത്തകൾ ശ്രദ്ധിക്കാറില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇനിയ. അച്ഛനമ്മമാരോട് ചർച്ച ചെയ്യുന്നതിനാൽ തനിക്കിതുവരെ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് താരം പറഞ്ഞു. സെറ്റിൽ വലിയ കെയറിങ്  തോന്നാറുണ്ട്. നമ്മൾ പോവേണ്ട വഴികൾ കൃത്യമായി മനസിലാക്കി മുന്നോട്ടുപോയാൽ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. അഥവാ ഉണ്ടാകുന്നുവെങ്കിൽ അത് നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കുമെന്നാണ് കരുതുന്നതെന്നും ഇനിയ പറഞ്ഞു.

"ഫീൽഡിൽ എനിക്ക് അധികം ശത്രുക്കളോ ​ഗോസിപ്പുകളോ ഇല്ലെന്നാണ് വിശ്വാസം. ഞാൻ വളരെ ഹാപ്പിയാണ്. കുടുംബത്തിലെ പരിപാടികൾക്ക് പോകുംപോലെയാണ് ഷൂട്ടിങ്ങിന് പോവാറ്. ജോലി  നിർത്താനും തുടരാനും സിനിമയിൽ സ്വാതന്ത്ര്യവുമുണ്ട്." ഇനിയ കൂട്ടിച്ചേർത്തു.

Content Highlights: actress iniya about women security in film shooting sets, iniya interview