കോളേജ് കഴിഞ്ഞ് വഴിപിരിഞ്ഞുപോയവര്‍, പിന്നീട് മൊട്ടിട്ട പ്രണയം

ഒരേ കോളേജിലാണ് പഠിച്ചതെങ്കിലും സനൂപിനെ ആത്മീയ നേരിട്ട് കണ്ടിട്ടില്ല. സിനിമയിലെത്തിയ സമയത്ത് അപ്രതീക്ഷിതമായി സനൂപിന്റെ സന്ദേശം ആത്മീയയ്ക്ക് ലഭിക്കുന്നു. പിന്നീട് പരിചയപ്പെടുന്നു സൗഹൃദത്തിലാകുന്നു. ആ സൗഹൃദം ഒടുവില്‍ ജനുവരിയില്‍ വിവാഹത്തിലെത്തി.
കണ്ണൂരാണ് ഇരുവരുടെയും സ്വദേശം. മാംഗ്ലൂരിലാണ് സനൂപും ആത്മീയയും ബിരുദം ചെയ്തത്. അതും ഒരേ കോളേജില്‍. ആ കാലത്ത് തന്നെ സനൂപ് ആത്മീയയെ ശ്രദ്ധിച്ചിരുന്നുവെങ്കിലും ആത്മീയ സനൂപിനെ കണ്ടിട്ടില്ല. കോളേജ് കാലം കഴിഞ്ഞ് മനം കൊത്തിപ്പറവ എന്ന ചിത്രത്തിലൂടെ ആത്മീയ സിനിമയിലെത്തി. സിനിമ കണ്ട സനൂപ് ആത്മീയയ്ക്ക് താനൊരു പഴയ സഹപാഠിയാണെന്ന് പറഞ്ഞ് സന്ദേശം അയച്ചു. അവിടെ നിന്നാണ് സൗഹൃദം ആരംഭിച്ചത്. ഒടുവില്‍ വിവാഹത്തിലും.
അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ വായിക്കാം.
Content Highlights: Actress Athmiya Rajan, Sanoop Love story, wedding
Content Highlights: