നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു, വധു മമ്മൂട്ടിയുടെ ബന്ധു

നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു. ഫർസാനയാണ് വധു. നടൻ മമ്മൂട്ടിയുടെ അടുത്ത ബന്ധുവായ ഫർസാന നിയമ ബിരുദധാരിയാണ്. ആഗസ്റ്റ് അഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ദൃശ്യത്തലൂടെയാണ് റോഷൻ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രമായെത്തിയത് റോഷനായിരുന്നു.
പ്ലസ്ടു എന്ന ചിത്രത്തിലൂടെയാണ് റോഷൻ ബഷീർ സിനിമയിലെത്തുന്നത്. പിന്നീട് ബാങ്കിങ് അവേഴ്സ്, റെഡ് വെെൻ, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ദൃശ്യമാണ് റോഷന്റെ കരിയറിൽ ബ്രേക്കാകുന്നത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിൽ വെങ്കിടേഷിനൊപ്പവും തമിഴിൽ കമൽ ഹാസനൊപ്പവും റോഷൻ വേഷമിട്ടു.
കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭെെരവ, മൂന്ന് രസികങ്കൾ തുടങ്ങിയ ചിത്രങ്ങളിലും റോഷൻ വേഷമിട്ടു.
Content Highlights : Actor Roshan Basheer To tie knot with Farsana celebrity wedding Drishyam Movie Fame
Content Highlights: