നടൻ മുരളിയുടെ മാതാവ് ദേവകിയമ്മ അന്തരിച്ചു

മുരളിയും അമ്മ ദേവകിയമ്മയും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
മുരളിയും അമ്മ ദേവകിയമ്മയും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

കൊല്ലം: നടൻ മുരളിയുടെ മാതാവ് ദേവകിയമ്മ (88) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളേ തുടർന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. സംസ്‌കാരം ഞായറാഴ്ച കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ നടക്കും. 

തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് മുരളി പലവേദികളിലും പറഞ്ഞിരുന്നു. 

2009 ഓഗസ്റ്റ് 6-നാണ് നടൻ മുരളി ഹൃദയാഘാതത്തേ തുടർന്ന് അന്തരിച്ചത്. അദ്ദേഹം വിടവാങ്ങി 14 വർഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്. പി.കൃഷ്ണപിള്ളയാണ് ഭർത്താവ്. ഹരി, തുളസി, ഷീല, ഷീജ എന്നിവരാണ്‌ മറ്റ്‌ മക്കൾ.

Content Highlights: actor murali's mother devakiyamma passed away, actor murali mother