9 വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും തമ്മിലുള്ള പ്രണയം -പെപ്പെ

ആന്റണി വര്‍ഗീസ്, അനീഷ | photo: instagram/antony varghese
ആന്റണി വര്‍ഗീസ്, അനീഷ | photo: instagram/antony varghese

പ്രണയദിനത്തില്‍ രസകരമായ കുറിപ്പുമായി നടന്‍ ആന്റണി വര്‍ഗീസ്. തന്റെ പ്രണയകാലത്തെ ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 'ഹാപ്പി വലന്റൈന്‍സ് ഡേ, മൈ ഡിയര്‍ ഖുറേഷി' എന്ന ക്യാപ്ഷനോടെയാണ് പെപ്പെ ഭാര്യ അനീഷയുമൊത്തുള്ള ചിത്രം പങ്കുവെച്ചത്. 

'ഒരു 9 വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍. ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്', പെപ്പെ കുറിച്ചു.   

2021 ഓഗസ്റ്റിലായിരുന്നു ആന്റണിയും അനീഷയും വിവാഹിതരായത്. സ്‌കൂള്‍കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. 

അതേസമയം, പൂവനാണ് ആന്റണിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 'അങ്കമാലി ഡയറീസ്' എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആന്റണി വര്‍ഗീസ് ചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രത്തിന്റെ പേരിലാണ് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായത്. ചാവേർ ആണ് താരത്തിന്റെ റിലീസിന് കാത്തിരിക്കുന്ന ചിത്രം.

Content Highlights: actor antony pepe instagram post on valentines day