എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രം; 'സ്പാ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കഥാപാത്രങ്ങളുടെ യഥാര്‍ഥ ഭാവങ്ങളെ വെള്ളിത്തിരയിലേക്ക് എത്തിക്കുന്ന സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ എബ്രിഡ് ഷൈന്‍ തന്റെ പുതിയ ചിത്രവുമായി വരുന്നു. 'സ്പാ'. പേരില്‍ തന്നെ പുതുമയും ആകര്‍ഷണീയതയും നിഗൂഢതയും കുറച്ച് അധികം ആകാംക്ഷയും ഉണര്‍ത്തി കൊണ്ടാണ് ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്. 'രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍' എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് പോസ്റ്റര്‍.
ലളിതമായ കഥകളെ പുതുമയുള്ള രീതിയില്‍ സൂക്ഷ്മമായി പ്രേക്ഷകഹൃദയത്തിലേക്ക് എത്തിക്കാന്‍ കഴിവുള്ള സംവിധായകന്‍ കൂടിയാണ് എബ്രിഡ് ഷൈന്‍. 'സ്പാ' എന്ന പുതിയ ചിത്രം സ്പാറയില്‍ ക്രിയേഷന്‍സ്, സഞ്ജു ജെ. ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ.യും ചേര്‍ന്ന് നിര്‍മിക്കുന്നു.
സിദ്ധാര്‍ഥ് ഭരതന്‍, വിനീത് തട്ടില്‍, പ്രശാന്ത് അലക്സാണ്ടര്‍, മേജര്‍ രവി, വിജയ് മേനോന്‍, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ. ജോണ്‍, സജിമോന്‍ പാറയില്‍, എബി, ഫെബി, മാസ്‌ക് മാന്‍, ശ്രുതി മേനോന്‍, രാധിക രാധാകൃഷ്ണന്‍, ശ്രീജ ദാസ്, രാജശ്രീ ദേശ്പാണ്ഡെ, പൂജിത മേനോന്‍, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി വമ്പന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയാക്കിയ 'സ്പാ' ഉടന്‍ തിയേറ്ററുകളില്‍ എത്തും.
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, സംഗീതം: ഇഷാന്‍ ഛബ്ര, വരികള്‍: ബി.കെ. ഹരിനാരായണന്‍, സന്തോഷ് വര്‍മ, എഡിറ്റര്‍: മനോജ്, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സൗണ്ട് എഡിറ്റ്: ശ്രീ ശങ്കര്‍ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷിജി പട്ടണം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, കോസ്റ്റ്യൂം ഡിസൈന്‍: സുജിത്ത് മട്ടന്നൂര്‍, സ്റ്റണ്ട്: മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടര്‍: ആര്‍ച്ച എസ്. പാറയില്‍, മേക്കപ്പ്: പി.വി.ശങ്കര്‍, സ്റ്റില്‍സ്: നിദാദ് കെ.എന്‍, വിഎഫ്എക്‌സ്: മാര്‍ജാര, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്.
Content Highlights: Abrid Shine unveils the title poster for his new film `Spa`, promising a fresh take with a captivating tagline. Featuring a stellar cast, the film is set for a theatrical release soon