ഇന്നത്തെ അഭിരാമിക്ക് ഈ സിനിമയോട് യോജിക്കാന്‍ സാധിക്കില്ല

ജയറാമിനെയും അഭിരാമിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജസേനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഞങ്ങള്‍ സന്തുഷ്ടരാണ്. 1999 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തെക്കുറിച്ചുള്ള ഇന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ചിത്രം ഗാര്‍ഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും തികച്ചും സ്ത്രീവിരുദ്ധമാണെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. ഇതിനെല്ലാം മറുപടി പറയുകയാണ് നടി അഭിരാമി.
മാതൃഭൂമി ന്യൂസിലെ വേക്ക് അപ്പ് കേരളയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് 15 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ ഇറങ്ങിയിരുന്നതിനാല്‍ അന്നത് വലിയ വിഷയമായില്ല. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ ഒന്ന് അടിച്ചൊതുക്കണം. ജീന്‍സിട്ട സത്രീ ആണെങ്കില്‍ സാരി ഉടുപ്പിക്കണം.. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനത്തെ സിനിമകള്‍ കാണാറില്ല. അതിനര്‍ഥം നമ്മുടെ സമൂഹത്തില്‍ അത്തരത്തിലുള്ള ആളുകള്‍ ഇല്ലെന്നല്ല. എന്നാല്‍ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ല. ഇത്തരം ആശയങ്ങള്‍ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുത്.- അഭിരാമി പറഞ്ഞു.
Content Highlights: Abhirami on Njangal Santhushtaranu Movie controversy, misogyny
Content Highlights: