മുത്തയ്യ മുരളീധരനായി മധുർ മിട്ടൽ; '800' പോസ്റ്റർ

ലോക ക്രിക്കറ്റിൽ തന്നെ വിക്കറ്റ് നേട്ടങ്ങൾ കൊണ്ട് റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മുത്തയ്യ മുരളീധരൻ. മുരളീധരന്റെ ജീവിതകഥ പറയുന്ന "800" എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്.
എം എസ് ശ്രീപതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സ്ലംഡോഗ് മില്യണയർ താരം മധുർ മിട്ടൽ മുത്തയ്യ മുരളീധരനായി എത്തുന്നു. മധി മലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ എത്തുന്നു. വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശ്രീപതി 2010ൽ 'കനിമൊഴി' എന്ന ചിത്രം സംവിധാനം ചെയ്താണ് തുടങ്ങിയത്.
ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തീകരിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനായി തയ്യാറെടുക്കുന്നത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
സഹ നിർമാതാവ് - വിവേക് രംഗാചരി, ഛായാഗ്രഹണം - ആർ ഡി രാജശേഖർ, സംഗീതം - ജിബ്രാൻ, എഡിറ്റർ - പ്രവീൺ കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ - വിദേശ്, പി ആർ ഒ - ശബരി
Content Highlights: 800 movie first look poster, life story of cricketer muttiah muralitharan