ചാര്‍ലി കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ; വീഡിയോ

രക്ഷിത് ഷെട്ടിയും ചാര്‍ലി എന്ന നായയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 777 ചാര്‍ലി എന്ന ചിത്രം കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കിരണ്‍രാജ് സംവിധാനം ചെയ്ത ചിത്രം കണ്ടതിന് ശേഷം ദു:ഖം സഹിക്കാനാകാതെ കരയുന്ന മന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ ഓര്‍മകളാണ് മുഖ്യമന്ത്രിയെ കരയിപ്പിച്ചത്. അദ്ദേഹത്തിന്റെ നായ സ്‌നൂബി കഴിഞ്ഞ വര്‍ഷം വിടവാങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണ്ണീര്‍ തുടച്ചശേഷം ഈ ചിത്രം എല്ലാവരും കാണണമെന്ന് മന്ത്രി പറഞ്ഞു.
നായ്ക്കളെക്കുറിച്ച് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്‌നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകള്‍ കുറവാണ്. ഈ സിനിമ മികച്ചതാണ്. എല്ലാവരും കാണണം. ഒരു നായയുടെ ഉപാധികളില്ലാത്ത സ്‌നേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
സ്‌നൂബിയും മന്ത്രിയും തമ്മില്‍ വലിയ ആത്മബന്ധമുണ്ടായിരുന്നു. നായയുടെ ശവസംസ്‌കാര ചടങ്ങില്‍ അദ്ദേഹം വിതുമ്പുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചരിച്ചിരുന്നു.
Content Highlights: 777 Charlie, Chief Minister of Karnataka Basavaraj Bommai Cries, Video