ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നറിയാം, പ്രഖ്യാപനം വൈകീട്ട് അഞ്ചരയ്ക്ക്

#മൂവി ഡെസ്ക്
ഭ്രമയു​ഗം, കിഷ്കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിൽനിന്നുള്ള രം​ഗങ്ങൾ | ഫോട്ടോ: Facebook
ഭ്രമയു​ഗം, കിഷ്കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിൽനിന്നുള്ള രം​ഗങ്ങൾ | ഫോട്ടോ: Facebook

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ വൈകീട്ട് അഞ്ചരയ്ക്ക് നാഷണൽ മീഡിയാ സെന്ററിൽവെച്ചാണ് പ്രഖ്യാപനം. മലയാളി സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.

ജയരാജ് ഉൾപ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാകാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ. ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും കിഷ്കിന്ധാകാണ്ഡത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം.
2012-യിലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ്‌ പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് കേരളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവർ സെൻട്രൽ പാനൽ ജൂറി ചെയർമാൻ മാരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Content Highlights: The highly anticipated 72nd National Film Awards will be announced today at 5:30 PM in New Delhi, with high expectations for Malayalam cinema as superstars Mammootty and Asif Ali enter the final race for the Best Actor award.