വിജയകുതിപ്പില്‍ 2018; പുലിമുരുകനെ മറികടന്നത് വെറും 17 ദിവസത്തില്‍

2018, Pulimurugan
2018, Pulimurugan

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ' മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളില്‍ വിജയഗാഥ തുടരുകയാണ്. സിനിമ റിലീസ് ചെയ്ത് പതിനേഴ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ 137.6 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബോക്‌സോഫീസ് കളക്ഷനില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന 'പുലിമുരുകനെ '2018' മറികടന്നു.

ബോക്‌സോഫീസില്‍ മൂന്നാം ആഴ്ചയില്‍ കേരളത്തില്‍നിന്നു മാത്രം 10.75 കോടിയാണ് ചിത്രം നേടിയത്. മൂന്നാം ആഴ്ചയില്‍ ആദ്യത്തെ ആഴ്ചയില്‍നിന്നും 17 ശതമാനം കൂടുതലാണ് ചിത്രത്തിന്റെ കളക്ഷന്‍. കേരളത്തില്‍നിന്നു മാത്രം ചിത്രം 65 കോടിയും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 9 കോടിയും നേടിയപ്പോള്‍ വിദേശത്ത് നിന്ന് ഏകദേശം 66 കോടിയാണ് നേടിയിരിക്കുന്നത്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ '2018'  മെയ് 5 -നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.

'കാവ്യ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷന്‍സ് 'എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഖില്‍ പി. ധര്‍മജന്റെതാണ് സഹതിരക്കഥ. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ചമന്‍ ചാക്കോ ചിത്രസംയോജനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിന്‍ പോളും സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃഷ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ : മോഹന്‍ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ : ഗോപകുമാര്‍ ജികെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടര്‍ : സൈലക്‌സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആര്‍ ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് : സിനറ്റ് & ഫസലുള്‍ ഹഖ്, വി എഫ് എക്‌സ് : മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്, ഡിസൈന്‍സ് : യെല്ലോടൂത്.

Content Highlights: 2018 box office collection jude antony tovino asif ali kunchako boban thanvi