നാലാം ആഴ്ച 123 തീയേറ്ററുകൾ നിലനിർത്തി 'ഹലോ മമ്മി' ഹിറ്റ് ലിസ്റ്റിൽ; ലോകമെമ്പാടും നേടിയത് 18 കോടി

ഹലോ മമ്മിയുടെ പോസ്റ്റര്‍
ഹലോ മമ്മിയുടെ പോസ്റ്റര്‍

രുപാട് നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ എത്തിയ ഒരു ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍, അതും ഹിറ്റ് ലിസ്റ്റില്‍ ഇടം ഉറപ്പിച്ചു കഴിഞ്ഞു. വൈശാഖ് എലന്‍സിന്റെ സംവിധാനത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഹലോ മമ്മി' പ്രേക്ഷക നിരൂപക പ്രശംസയോടെ നാലാം വാരത്തിലേക്ക് പ്രദര്‍ശന വിജയം തുടരുന്നു. നവംബര്‍ 21ന് തിയറ്റര്‍ റിലീസ് ചെയ്ത ചിത്രം 123 തിയറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശനം തുടരുകയാണ്. മറ്റ് വമ്പന്‍ റിലീസുകള്‍ എത്തിയിട്ടും ഈ മമ്മിയും കൂട്ടരും പ്രേക്ഷര്‍ക്കൊപ്പമുണ്ട്. 

നാലാം വാരത്തിലേക്ക് ഹലോ മമ്മി എത്തുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ 18 കോടിയാണ്. കൂടാതെ ഇരുപത്തോളം അഡിഷണല്‍ സെന്ററുകളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. യുവാക്കളും കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം ചിരിമഴ പെയ്യിക്കുകയാണ് തിയറ്ററുകളില്‍. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി എത്തിയ ചിത്രമായതിനാല്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ തക്കവണ്ണം ഒരുപിടി മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ വിതറിയിട്ടിരിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ്. ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസും കരസ്ഥമാക്കി.

സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്ന ഗാനം ദീപക് നായരാണ് ആലപിച്ചത്. റിലീസിന് മുന്നേ പുറത്തുവിട്ട 'റെഡിയാ മാരന്‍' എന്ന ഗാനത്തിനും ഗംഭീര വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചിരുന്നത്. ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് ജേക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. മൂ.രിയുടെതാണ് വരികള്‍.

ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, തിരക്കഥാകൃത്ത്-സാൻജോ ജോസഫ്, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പിആര്‍ഒ: പ്രതീഷ് ശേഖര്‍, പി ആര്‍ & മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: 'Hello Mummy' on the hit list by retaining 123 theaters in the fourth week; 18 crores worldwide