'വെണ്ണിലാവിൽ വേകും വെള്ളയപ്പത്തിങ്കൾ'; 'വെള്ളേപ്പ'ത്തിലെ ആദ്യഗാനം പുറത്ത്

#മൂവി ഡെസ്ക്
വെള്ളേപ്പം എന്ന ചിത്രത്തിൽ റോമ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
വെള്ളേപ്പം എന്ന ചിത്രത്തിൽ റോമ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, റോമ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വെള്ളേപ്പം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മുകിൽച്ചട്ടിയിൽ എന്നുതുടങ്ങുന്ന ഗാനം ജോബ് കുര്യനും സുധി നെട്ടൂരുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ലീല ഗിരീഷ്കുട്ടൻ ഈണം പകർന്നിരിക്കുന്നു.

ഈ വർഷം തിയേറ്ററുകളിലെത്തിയ ആദ്യ മലയാളചിത്രമാണ് വെള്ളേപ്പം. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ് ദ്വാരക് ഉദയ ശങ്കർ എന്നിവർ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയും പുത്തൻ പള്ളിയും പശ്ചാത്തലമാക്കിയ കഥയിൽ പ്രണയവും വിരഹവും ഒപ്പം മനോഹരമായ ഒരു കുഞ്ഞു കഥയും പറയുന്നു.
 

മുതിർന്ന സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് പശ്ചാത്തല സംഗീതവും മനോഹരമായ ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ജീവൻ ലാൽ രചനയും ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും നിർവഹിച്ചിരിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -പ്രമോദ് പപ്പൻ. സംഗീത സംവിധാനം -എറിക് ജോൺസൺ, ലീല എൽ. ഗിരീഷ് കുട്ടൻ. എഡിറ്റിങ് -രഞ്ജിത് ടച്ച് റിവർ, കലാസംവിധാനം -ജ്യോതിഷ് ശങ്കർ. ബറോക് സിനിമാസ് ചിത്രം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നു.

Content Highlights: "Velleppam" Movie: New Video Song "Mukil chattiyil" Released, Featuring Shine Tom Chacko & Akshay Radhakrishnan