'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന വിപ്ലവമുദ്രാവാക്യത്തില്‍ നിന്ന് അധികദൂരമില്ലാത്ത 'ചുപ്കേ ചുപ്കേ'; ഗസലിന്റെ രാജകുമാരന് 85

ഗുലാം അലി 2016-ല്‍ കോഴിക്കോട്ട് പരിപാടി അവതരിപ്പിച്ചപ്പോൾ
ഗുലാം അലി 2016-ല്‍ കോഴിക്കോട്ട് പരിപാടി അവതരിപ്പിച്ചപ്പോൾ

ഗുലാം അലിയല്ല, ഒരു കോഴിക്കോട്ടുകാരന്‍ പാടിയാണ് 'ചുപ്‌കേ ചുപ്‌കേ' ആദ്യം കേട്ടത്. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ബിരുദവിദ്യാഭ്യാസകാലത്ത് ഒരു വൈകുന്നേരം മാനാഞ്ചിറയുടെ ഓരത്തുകൂടി അലസമായി നടന്നുപോകവേ യാദൃച്ഛികമായി കാതില്‍ ഒഴുകിയെത്തുകയായിരുന്നു ഹസ്രത് മൊഹാനി എഴുതിയ ആ കാവ്യഗീതത്തിന്റെ ശീലുകള്‍.

സാധാരണ മലയാളികള്‍ ഗസല്‍ പാടുന്നത് പോലെയല്ല; നല്ല ഉച്ചാരണശുദ്ധിയോടെ. ഉര്‍ദു അറിയുന്ന ഒരാള്‍ക്കേ അത്രയും ഭാവമധുരമായി പാടാന്‍ കഴിയൂ. ടൗണ്‍ ഹാളില്‍നിന്നാണ് ഗാനപ്രവാഹമെന്ന് മനസ്സിലായി. ചെന്നുനോക്കുമ്പോള്‍ മുഴുക്കയ്യന്‍ കുപ്പായമണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരാള്‍ സ്റ്റേജില്‍ ചമ്രം പടിഞ്ഞിരുന്ന് പാടുന്നു. അകമ്പടിക്ക് ഒരു തബലയും ഗിറ്റാറും മാത്രം. കാഴ്ചയില്‍ ഉത്തരേന്ത്യക്കാരനെ പോലെ തോന്നിച്ച സുമുഖനായ ആ ചെറുപ്പക്കാരന്റെ പേര് കെ.ആര്‍. വേണു എന്നാണെന്ന് പിന്നീടറിഞ്ഞു. ബാബുരാജിന്റെ സ്റ്റേജ് പരിപാടികളില്‍ ഒരുകാലത്ത് സ്ഥിരം സാന്നിധ്യമായിരുന്ന ഗായകന്‍. ബാബുരാജിന്റെ ഈണത്തില്‍ സിനിമയിലും പാടിയിട്ടുണ്ട് വേണു.

Content Highlights: Ustad Ghulam Ali celebrates 85 years of musical excellence

Continue reading