ഹരിശങ്കറിന്റെ ശബ്ദത്തിന് ദീപക് ദേവിന്റെ സംഗീതം; '21 ഗ്രാംസി'ലെ മനോഹര ഗാനം

ദീപക് ദേവ്, ഹരിശങ്കർ‌
ദീപക് ദേവ്, ഹരിശങ്കർ‌

'21 ഗ്രാംസ്' എന്ന ചിത്രത്തിലെ ​ഗാനം ശ്രദ്ധ നേടുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ദീപക് ദേവ് ഈണം പകർന്ന  വിജനമാം താഴ്‌വാരം എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്.ഹരിശങ്കറാണ്. 
 
അനൂപ് മേനോൻ നായകനാകുന്ന ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്യുന്നത്.   ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. 

മാര്‍ച്ച് 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നത്. 

ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍,  ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights: Twenty One grams movie song KS Harishankar Deepak Dev Anoop menon