'സുഖമാണോ സുഖമാണ്' ചിത്രത്തിലെ ബട്ടർഫ്ലൈ ഗാനം പ്രേക്ഷകരിലേക്ക്

ഈ വാലന്റൈൻസ് ദിനത്തിൽ പ്രേക്ഷകരോടൊപ്പം കൂട്ടുകൂടാൻ എത്തുന്ന ഒരു കൂട്ടം അതിഥികളെ സമ്മാനിക്കുന്ന ചിത്രമാണ് 'സുഖമാണോ സുഖമാണ്'. ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിലെ ബട്ടർഫ്ലൈ എന്ന മനോഹര ഗാനം റിലീസായി. നിപിൻ ബെസന്ത് സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന്റെ ആലാപനം ഗൗരി ലക്ഷ്മിയും രചന അൻവർ അലിയുമാണ്. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രത്തിന്റെ നിർമാണം. 'സുഖമാണോ സുഖമാണ്' ചിത്രത്തിന്റെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മാത്യു തോമസ്, ദേവിക സഞ്ജയ്, ജഗദീഷ്, സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സ് ആണ്. ലൂസിഫർ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.
ഡിഒപി: ടോബിൻ തോമസ്, എഡിറ്റർ: അപ്പു ഭട്ടതിരി, മ്യൂസിക്: നിപിൻ ബെസന്ത്, കോ- പ്രൊഡ്യൂസർ: ഗരിമ വോഹ്ര, അസോസിയേറ്റ് പ്രൊഡ്യൂസർ: അർച്ചിത് ഗോയൽ, ഹെഡ് ഓഫ് പ്രൊഡക്ഷൻസ്: രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, സൗണ്ട് ഡിസൈൻ: കിഷൻ സപ്ത, സൗണ്ട് മിക്സിങ്: ഹരി പിഷാരടി, ആർട്ട് ഡയറക്റ്റർ: ബോബൻ കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ എം, വസ്ത്രാലങ്കാരം: ഷിനു ഉഷസ്, മേക്കപ്പ്: സിജീഷ് കൊണ്ടോട്ടി, കളറിസ്റ്റ്: ലിജു പ്രഭാകർ, കാസ്റ്റിങ്: കാസ്റ്റ് മി പെർഫെക്റ്റ്, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: മാക്ഗുഫിൻ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Content Highlights: Butterfly song from the movie `Sukhamano Sukhamann` released! Featuring Mathew Thomas & Devika Sanjay. Directed by Arunlal Ramachandran