ഗായകന്‍ അഭിജിത്ത് ഭട്ടാചാര്യയുടെ മകന്‍ ധ്രുവിന് കോവിഡ്

ഗായകൻ അഭിജിത്ത് ഭട്ടാചാര്യയുടെ മകൻ ധ്രുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ധ്രുവ് രാജ്യത്തിനു പുറത്തുപോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും അതിനാൽ കോവിഡ് പരിശോധന നടത്തിയതാണെന്നും അഭിജിത്ത് ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെ പറഞ്ഞു.
ചെറിയ ജലദോഷവും ചുമയും മാത്രമേ ധ്രുവിനുണ്ടായിരുന്നുള്ളൂവെന്നും വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അഭിജിത്ത് പറയുന്നു. 'ഞാനും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവ് ഫലമാണ് വന്നത്. അതിനാൽ കൊൽക്കത്തയിൽ ഷൂട്ടിൽ തുടരുന്നു.' അഭിജിത്ത് പറയുന്നു.
മുംബൈയിൽ റസ്റ്റോറന്റ് ഉടമയാണ് ധ്രുവ്. വരും ദിവസങ്ങളിലും ധ്രുവിന് കോവിഡ് പരിശോധനയുണ്ടാകും.
Content Highlights :singer abhijeet bhattacharya son dhruv tests covid 19 positive
Content Highlights: