'ഓട് ഓട് ആടേ'; 'പുഷ്പ'യിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്ത്

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്ത്.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13നാണ് ഗാനം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്ന ഗാനം അഞ്ച് ഭാഷകളിലായി അഞ്ച് ഗായകരാണ് പാടിയിരിക്കുന്നത്. രാഹുൽ നമ്പ്യാരാണ് ഗാനത്തിലെ മലയാളം ശബ്ദമാകുന്നത്.
ചിത്രം രണ്ട് ഭാഗങ്ങളായിട്ടാകും റിലീസ് ചെയ്യുക. രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീർക്കാൻ പ്രയാസമാണെന്നും അതിനാലാണ് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ. 2021 ക്രിസ്തുമസിനാകും ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുക. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.
250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിയ്ക്കുന്നത്. പിആർഒ ആതിര ദിൽജിത്ത്
content highlights : pushpa movie song allu arjun sukumar fahadh faasil devi dri prasad rahul nambiar
Content Highlights: