പ്രണയിച്ച് രമ്യയും റിയോയും; വീണ്ടും യുവാന്‍ മാജിക്ക്

-
-

പ്രണയഗാനങ്ങള്‍ക്ക് മനോഹരമായ ഫീല്‍ നല്‍കുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് യുവാന്‍ ശങ്കര്‍ രാജ. തൊട്ടതെല്ലാം പൊന്നാക്കുന്ന യുവാന്‍ ശങ്കറിന്റെ പുതിയ ഗാനമായ 'എന്നോട് വാ' യൂട്യൂബില്‍ വൈറലാകുന്നു.

ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന 'പ്ലാന്‍ പണ്ണി പണ്ണണം' എന്ന ചിത്രത്തിലാണ് യുവാന്‍ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. രാജഗണപതി, രമ്യ എന്‍.എസ്.കെ എന്നിവരാണ് ഗാനമാലപിച്ചിരിക്കുന്നത്.

പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ടിപ്പിക്കല്‍ യുവാന്‍ സ്റ്റൈല്‍ ഗാനമാണിത്. 

റിയോ രാജ് നായകനാകുന്ന ചിത്രത്തില്‍ രമ്യാ നമ്പീശനാണ്  നായിക. ബാല ശരവണന്‍, റോബോ ശങ്കര്‍, നരേന്‍, രേഖ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlights: Plan Panni Pannanum  Ennodu Va Lyrical video

Content Highlights: