ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ‘ലഹരി നുരയുന്നൊരു ലോകം’; ഗാനം ശ്രദ്ധനേടുന്നു

ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് സംഗീതത്തിലൂടെ പിന്തുണ അറിയിച്ച് വോയിസ് കൾച്ചർ അക്കാദമി ഒരുക്കിയ ഗാനം 'ലഹരി നുരയുന്നൊരു ലോകം' ശ്രദ്ധനേടുന്നു. ആഭ്യന്തരവകുപ്പിന്റെ ലഹരിവേട്ട സംരംഭമായ ഓപ്പറേഷൻ തൂഫാൻ മുന്നോട്ടുവെക്കുന്ന സന്ദേശത്തിന് പിന്തുണയായാണ് ഗാനം ഒരുക്കിയത്.
ഗാനത്തിന് സംഗീതം ഒരുക്കിയത് സംഗീതസംവിധായകൻ രാംനാഥ് ആണ്. വരികൾ രചിച്ചത് അജീഷ് ദാസൻ. പ്രശസ്ത ഗായിക രേഷ്മ രാഘവേന്ദ്രയാണ് ശബ്ദം നൽകിയിരിക്കുന്നത്. ലഹരി എന്ന സാമൂഹിക വിപത്ത് കുടുംബങ്ങളെയും യുവാക്കളെയും സമൂഹത്തിന്റെ ഭാവിയെയും എങ്ങനെ ബാധിക്കുന്നു എന്ന ബോധ്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഗാനത്തിന്റെ പ്രധാന ലക്ഷ്യം.
ഈ ആശയത്തിന്റെ തുടക്കം രാംനാഥും, സുഹൃത്തും ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമായ ഹരിനാരായണനും തമ്മിലുള്ള ഒരു ചർച്ചയിൽ നിന്നായിരുന്നു. സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ഒരു സംഗീതസംഭാവന ചെയ്യണമെന്ന ആലോചനയാണ് പിന്നീട് 'ലഹരി നുരയുന്നൊരു ലോകം' എന്ന ഗാനമായി വളർന്നത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഗാനം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. കൂടാതെ പ്രശാന്ത് നായർ ഐ.എ.എസ്, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, സി.ആർ. മഹേഷ്, ജ്യോതികുമാർ ചാമക്കാല, കോൺഗ്രസ് നേതാക്കളായ രാജു പി. നായർ, അജയ് ജുവൽ കുര്യാക്കോസ് എന്നിവർ പിന്തുണയുമായെത്തി.
Content Highlights: Song 'Lahari Nurayunnoru Lokam' supports the Operation Thoofan anti-drug initiative., Collaboration between composer Ramnath and ASI Harinarayanan., Features lyrics by Ajeesh Dasan and vocals by Reshma Raghavendra., Official launch by Ramesh Chennithala with support from various public figures., Focuses on the impact of drug abuse on families and youth.