മകന്റെ ഈണത്തിന് അമ്മയുടെ വരികള്‍; ശ്രദ്ധനേടി ഓണപ്പാട്ട്
മകന്റെ ഈണത്തിന് അമ്മ വരികളെഴുതിയ ഓണപ്പാട്ട് ശ്രദ്ധനേടുന്നു. യുവ സംഗീത സംവിധായകന്‍ ഗൗതം വിന്‍സെന്റ് ഈണമിട്ട 'ഓണം വന്നേ' എന്ന ആല്‍ബമാണ് യൂട്യൂബില്‍ ഒരു ലക്ഷം കാഴ്ചക്കാരും കടന്ന് മുന്നേറുന്നത്. ഗൗതമിന്റെ അമ്മയും മലയാള അധ്യാപികയുമായ ജോസിമ ഷാജിയാണ് ഗാനത്തിന്റെ വരികളെഴുതിയത്.
