ഇതും കടന്ത് പോകും; പ്രതീക്ഷയും പ്രത്യാശയും നിറച്ച് 'നേട്രിക്കണ്ണിലെ' ഗാനം

നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം നേട്രിക്കണ്ണിലെ ഗാനം പുറത്ത്. ഇതും കടന്ത് പോകും എന്ന് തുടങ്ങുന്ന ഗാനം സിദ് ശ്രീറാം ആണ് ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് കാർത്തിക് നെത ആണ്. ഈ കാലവും കടന്നു പോകും നല്ല ഒരു നാളെക്കായി കാത്തിരിക്കാം എന്ന് അർത്ഥം വരുന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കോവിഡ് കാലത്ത് അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണി പോരാളികൾക്കായാണ് ഗാനം സമർപ്പിച്ചിരിക്കുന്നത്.
മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനാണ് റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.
കാർത്തിക് ഗണേഷ് ആണ് ഛായാഗ്രഹണം. ഗിരീഷാണ് സംഗീതം നൽകുന്നത്. എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറിന്റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം.
content highlights : nayanthara movie netrikann song sid sriram milind rao
Content Highlights: