സംഗീതജ്ഞന്‍ കെന്നി റോജേഴ്‌സ് അന്തരിച്ചു

വാഷിംഗ്ടൺ: അമേരിക്കന്‍ സംഗീതജ്ഞനും കെന്നി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗവുമായ കെന്നി റോജേഴ്‌സ്(81)അന്തരിച്ചു. സ്വാഭാവിക മരണമായിരുന്നു. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം.
കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മരണാനന്തരചടങ്ങുകള്‍ കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്താനാണ് തീരുമാനം.
ആറു പതിറ്റാണ്ടുകളായി സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന സംഗീതജ്ഞന്‍ ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്‌സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തനായത്.
Content Highlights : music legend Kenny Rogers passes away
Content Highlights: