ബാന്ദ്രയിലെ 'മുഝേ പാലേ' വീഡിയോ സോങ്ങ് പുറത്തിറങ്ങി

ബാന്ദ്രയിലെ ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ബാന്ദ്രയിലെ ​ഗാനരം​ഗത്തുനിന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി വിജയകരമായ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ചലച്ചിത്രാനുഭവം സമ്മാനിച്ചിരിക്കുന്നത്. 

തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ആഘോഷത്തിൻ്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച ചിത്രത്തിലെ മുജേ പാലേ എന്ന ​ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സാം സി എസ് ഈണമിട്ട ഗാനത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സായ് ആനന്ദാണ്. പവിത്ര ചാരി, സർഥക് കല്യാണി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, മംമ്ത മോഹൻദാസ്, സിദ്ധിഖ്, ഗണേഷ് കുമാർ എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്ഡ. മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ

Content Highlights: mujhe pale video song from bandra movie, dileep, tamannaah, sam cs, director arun gopi