നയൻതാര ചിത്രം 'മൂക്കുത്തി അമ്മൻ 2'-ലെ മഹാശക്തി ട്രാൻസ് വീഡിയോ ഗാനം റിലീസായി; സംഗീത സംവിധാനം-ഹിപ്പ് ഹോപ്പ് തമിഴ

#മൂവീസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുന്ദർ സിയുടെ സംവിധാനത്തിൽ നയൻതാര നായികയായെത്തുന്ന 'മൂക്കുത്തി അമ്മൻ 2: മഹാശക്തി'. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീത സംവിധാനത്തിൽ ചിത്രത്തിലെ ആദ്യവീഡിയോ ഗാനം മഹാശക്തി ട്രാൻസ് വീഡിയോ ഇന്ന് റിലീസ് ചെയ്തു.

ഹിപ്പ് ഹോപ്പ് തമിഴയുടെ രചനയിലും സംഗീത സംവിധാനത്തിലും ഒരുങ്ങിയ ഗാനത്തിൽ അരുണാ രവീന്ദ്രൻ, ഹിപ്പ് ഹോപ്പ് തമിഴ, കൗഷിക് ക്രിഷ് എന്നിവരുടേതാണ് ആലാപനം. ദീപാവലി റിലീസായെത്തുന്ന ചിത്രം നവംബർ ആറിന് തിയേറ്ററുകളിലേക്കെത്തും. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദർ സി ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ്ഹോപ്പ് തമിഴനാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്‌സേന, വിഘ്‌നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഡിവൈൻ എന്റർടെയ്‌നറാണ് 'മൂക്കുത്തി അമ്മൻ 2: മഹാശക്തി'. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് 'മഹാശക്തി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിശാലമായ സെറ്റുകൾ, വലിയ ദൃശ്യങ്ങൾ, ഭക്തി, നിഗൂഢത, മാസ് എന്റർടെയ്ൻമെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കഥാസന്ദർഭത്തോടെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്. മാർക്കറ്റിങ്: സിനി കണക്റ്റ് കമ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Content Highlights: The first video song 'Mahashakti Trance' from Nayanthara's upcoming film 'Mookuthi Amman 2: Mahashakti' has been released. Composed and written by Hiphop Tamizha, the track is sung by Aruna Ravindran, Hiphop Tamizha, and Kaushik Krish. Directed by Sundar C and produced by Dr. Ishari K. Ganesh under Vels Film International, the film has received a U/A censor certificate. The star cast includes Nayanthara, Duniya Vijay, Regina Cassandra, Urvashi, Yogi Babu, and Myna Nandhini. The movie is scheduled for a grand theatrical release on November 6 as a Diwali special.