ചിരിക്കാത്ത, ചിന്താമഗ്നനായിരിക്കുന്ന, വിഷാദഛായയുള്ള റഫിയുണ്ടോ? എച്ച്.എം.വി കുഴങ്ങി

ആശാ പരേഖിന്റെ സ്വപ്നം മയങ്ങുന്ന കണ്ണുകളിലുറ്റുനോക്കി 'തേരി ആംഖോം കേ സിവാ ദുനിയാ മേ രഖാ ക്യാ ഹേ' എന്ന് പ്രണയലോലനായി മന്ത്രിക്കുന്ന റഫി; യാഹൂ എന്നലറിവിളിച്ച് സൈരാ ബാനുവിന് പിറകെ കുഫ്രിയിലെ മഞ്ഞുമലകള്‍ക്ക് മുകളിലൂടെ മലക്കം മറിയുന്ന റഫി; സുന്ദരിയായ സാധനയുടെ സാമീപ്യം ആസ്വദിച്ചു മതിവരാതെ 'അഭീ ന ജാവോ ചോഡ്കര്‍ യെ ദില്‍ അഭീ ഭരാ നഹി' എന്ന് കേണപേക്ഷിക്കുന്ന റഫി; ഈറന്‍ കണ്ണുകളോടെ ഓ ദുനിയാ കേ രഖ് വാലേ എന്ന് പാടി ശിലാഹൃദയത്തെ പോലും അലിയിക്കുന്ന റഫി; 'ഹമാരെ ജൈസാ ദില്‍ കഹാം മിലേഗാ' എന്ന് ചോദിച്ചുകൊണ്ട് പാരീസിലെ നഗരവീഥികളിലൂടെ ഓടിയോടി സുന്ദരിമാരെ പ്രലോഭിപ്പിക്കുന്ന റഫി...
ഓരോ റഫിക്കും ഓരോ രൂപം, ഓരോ ഭാവം. ഇതിലേത് റഫിയെയാണ് നമുക്ക് മറക്കാന്‍ കഴിയുക? ഇനിയൊരു നൂറു വര്‍ഷം കഴിഞ്ഞാലും ലോകം മുഹമ്മദ് റഫിയെ കേട്ടുകൊണ്ടിരിക്കും എന്ന് സംഗീത സംവിധായകന് നൗഷാദ് പറഞ്ഞത് വെറുതെയല്ല. റഫിക്ക് തുല്യം റഫി മാത്രം.
Content Highlights: Mohammed Rafi Shammi Kapoor Hindi film music OP Nayyar Shankar Jaikishan legendary singer