'സാമവേദനാഥനു'മായി എം.ജി. ശ്രീകുമാർ, അയ്യപ്പഭക്തിഗാനം പുറത്ത്

സാമവേദനാഥൻ എന്ന അയ്യപ്പഭക്തിഗാന ആൽബത്തിൽ എം.ജി. ശ്രീകുമാർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
സാമവേദനാഥൻ എന്ന അയ്യപ്പഭക്തിഗാന ആൽബത്തിൽ എം.ജി. ശ്രീകുമാർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

മലയാളത്തിന്റെ പ്രിയഗായകൻ എം ജി ശ്രീകുമാർ സംഗീതം നൽകി പാടി അഭിനയിച്ച "സാമവേദനാഥൻ" എന്ന അയ്യപ്പഭക്തിഗാന ആൽബം റിലീസ് ചെയ്തു. എം ജി ശ്രീകുമാറിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറങ്ങിയത്.

നീണ്ട ഇടവേളക്ക് ശേഷം എം ജി ശ്രീകുമാർ അഭിനയിച്ച ഈ ഗാനത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് ഹരി പി നായർ ആണ്. തൃശ്ശൂർ ജില്ലയിലെ ശാസ്താംകടവ് ഗ്രാമമാണ് ​ഗാനത്തിന് പശ്ചാത്തലമായത്. 

​ഗാനത്തിന്റെ ക്യാമറ ഭവി ഭാസ്കർ , റോണി ഡേവീസ് എന്നിവരും എഡിറ്റിങ്ങ് രാഹുൽ കൃഷ്ണനും നിർവ്വഹിച്ചിരിക്കുന്നു.

Content Highlights: mg sreekumar new ayyappa devotional songs, saamavedhanadhan by hari p nair