'മേരെ ഢോലനാ സുന്‍'; ഒരേ ഗാനം മൂന്നുവിധത്തില്‍ പുനരാവിഷ്‌കരിച്ച് ഭൂല്‍ ഭുലയ്യ 2

ഗാനരംഗങ്ങളില്‍ നിന്നും
ഗാനരംഗങ്ങളില്‍ നിന്നും

ഭൂല്‍ ഭുലയ്യ രണ്ടാം ഭാഗത്തില്‍ 'മേരെ ഢോലനാ സുന്‍' എന്ന ഗാനത്തിന്റെ മൂന്ന് തരത്തിലുള്ള പുനരാവിഷ്‌കാരങ്ങള്‍ പുറത്തിറങ്ങി. ശ്രേയ ഘോഷലാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2007 ല്‍ പുറത്തിറങ്ങിയ ഭൂല്‍ ഭുലയ്യയില്‍ ഇതേ ഗാനമുണ്ടായിരുന്നു. ശ്രേയ ഘോഷാലിനൊപ്പം എം.ജി ശ്രീകുമാറാണ് ഗാനം ആലപിച്ചത്. പ്രീതമാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. വിദ്യബാലന്‍, വിനീത് എന്നിവരാണ് ഗാനരംഗത്തിലെത്തിയത്. മണിചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു ഭൂല്‍ ഭുലയ്യ. വിദ്യ ബാലന് പുറമേ അക്ഷയ് കുമാര്‍, ഷൈനി ആഹുജ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

രണ്ടാംഭാഗത്തില്‍ ഇതേ ഗാനം മൂന്നിടത്താണ് വരുന്നത്. തബു, കിയാര അദ്വാനി, കാര്‍ത്തിക് ആര്യന്‍ എന്നിവരാണ് ഓരോ ഗാനരംഗത്തിലും പ്രത്യക്ഷപ്പെടുന്നത്.

അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടീ സീരീസ് ഫിലിംസ്, സിനി 1 സ്റ്റുഡിയോസ് എന്നിവരാണ് നിര്‍മാതാക്കള്‍. 80 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 200കോടിയോളം വരുമാനം നേടി. സമീപകാല ബോളിവുഡ് ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒരേയൊരു ചിത്രമാണ് ഭൂല്‍ ഭുലയ്യ

Content Highlights: Mere Dholna Bhool Bhulaiyaa 2 Tabu Sreya Ghoshal Kiara Advani Karthik Aryan