മാർകഴി മഹോത്സവത്തിൽ രാജീവ്‌ ആലുങ്കലിനെ ആദരിക്കുന്നു

രാജീവ്‌ ആലുങ്കൽ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
രാജീവ്‌ ആലുങ്കൽ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ചെന്നൈ: ​ഗാനരചയിതാവ് രാജീവ് ആലുങ്കലിനെ മാർകഴി മഹോത്സവത്തിൽ ആദരിക്കുന്നു. ജനുവരി എട്ടാംതിയതിയാണ് ചടങ്ങ്. ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷനും, ആശ്രയവും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

ചീഫ് സെക്രട്ടറി ഡോ. V.P. ജോയ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ ഹരിഹരൻ ഉപഹാരം സമർപ്പിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ കൂടിയായ കവി വി. മധുസൂധനൻ നായർ, ചലച്ചിത്ര പിന്നണി ഗായകരായ  K.S. ചിത്ര, സുജാത മോഹൻ, ഉണ്ണി മേനോൻ, ഗാനരചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കൈതപ്രം, വൈരമുത്തു, താമരൈ, ഗംഗൈ അമരൻ, തുടങ്ങിയവർ ആശംസകൾ നേരും.

1993 ൽ പ്രൊഫഷണൽ നാടകത്തിൽ ആരംഭിച്ച രാജീവ്‌ ആലുങ്കലിന്റെ ഗാനരചനാ യാത്ര ആൽബം, നാടകം, സിനിമ രംഗങ്ങളിലൂടെ സജീവമായി. ഈ മൂന്ന് രംഗങ്ങളിലുമായി 4200 ഗാനങ്ങൾ രചിച്ചതിന് 2021 ൽ URF നാഷണൽ റെക്കോർഡ് ലഭിച്ചു. മൂന്നു തലമുറകളിലെ മഹാപ്രതിഭകളുമൊന്നിച്ച് പ്രവർത്തിക്കാനായി. അൻപതു വയസിനു താഴെ മുപ്പതു വർഷത്തെ സജീവ പാട്ടെഴുത്ത് ചരിത്രമുള്ള മലയാളത്തിലെ ഏക ഗാനരചയിതാവാണ് രാജീവ്‌ ആലുങ്കൽ.

ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, മൂന്ന് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ, സമഗ്രസംഭവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ്, കവിതയ്ക്കുള്ള ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 2017 - 2022 കാലയളവിൽ കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ ആയിയുന്നു

നിലവിളിത്തെയ്യം, ഏകാകികളുടെ ഗീതം, വേരുകളുടെ വേദാന്തം, പല്ലൊട്ടി മിഠായി, കനൽപ്പെണ്ണ് എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരങ്ങൾ. "എന്റെ പ്രിയഗീതങ്ങൾ" എന്ന പേരിൽ തിരഞ്ഞെടുത്ത 1001 ഗാനങ്ങളുടെ സമാഹരവുമുണ്ട്. ഡിസംബർ 30 ന് റിലീസാകുന്ന "നല്ല സമയം" എന്ന ചിത്രം രാജീവ്‌ പെട്ടെഴുതിയ 135 മത് ചിത്രമാണ്.

Content Highlights: margazhi maholsavam honouring rajeev alunkal, rajeev alunkal songs