‘സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം’; ‘കാണാൻ കൊതിച്ച്’ കാത്തിരുന്ന സിനിമ; പേരുപോലെ വിധി, ഹിറ്റായ പാട്ട്

‘യവനകഥയിലെ ഇടയകന്യക’യെ വിസ്മൃതിയിൽനിന്ന് വീണ്ടെടുത്ത് പുതിയ കാലത്തിന് സമ്മാനിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ അണിയറപ്രവർത്തകർക്ക് നന്ദി. 'ശാപമോക്ഷം' കാത്ത് കാലത്തിന്റെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞുകിടക്കുന്ന അപൂർവസുന്ദര ഗാനങ്ങൾ അങ്ങനെ എത്രയെത്ര.
ഓർമകൾ സുകു മേനോനിലേക്ക് തിരികെ നടക്കുന്നു. മലയാളികളുടെ എത്രയോ തലമുറകൾ ഏറ്റുപാടി സൂപ്പർഹിറ്റാക്കിയ ഗാനങ്ങളിലൊന്ന് ഈ സംവിധായകന്റെ പുറത്തിറങ്ങാതെ പോയ 'കാണാൻ കൊതിച്ച്' എന്ന സിനിമയിലായിരുന്നു: സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം ദുഃഖഭാരങ്ങളും പങ്കുവെക്കാം. പി. ഭാസ്കരൻ എഴുതി വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനം തന്റെ പുതിയ സിനിമയിൽ ചിത്രീകരണമികവോടെ ഉൾപ്പെടുത്തി യുവതലമുറയെയും കേൾപ്പിക്കണമെന്നതായിരുന്നു സുകു മേനോന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്.
Content Highlights: The untold history of the unreleased 1985 Malayalam film 'Kaanan Kothichu'. The creation and enduring popularity of the legendary song 'Swapnamalokkeyum'. Insights into the collaboration between P. Bhaskaran, Vidyadharan, and director Suku Menon. The early scriptwriting association of Lohithadas with the project.