പ്രണയ ജോഡികളായ് ധ്യാനും ദുർഗ്ഗാ കൃഷ്ണയും; 'അയ്യർ ഇൻ അറേബ്യ'യിലെ 'മഴവിൽ പൂവായ്' ശ്രദ്ധനേടുന്നു

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ, പ്രവാസി ബിസിനസ്മാൻ വിഘ്നേഷ് വിജയകുർ നിർമ്മിക്കുന്ന, എം എ നിഷാദ് ചിത്രം 'അയ്യർ ഇൻ അറേബ്യ'യിലെ 'മഴവിൽ പൂവായ്' എന്ന ഗാനം പുറത്തിറങ്ങി. പ്രണയ ജോഡികളായ് ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും പ്രത്യക്ഷപ്പെട്ട ഗാനം വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. ബി കെ ഹരിനാരായണന്റേതാണ് വരികൾ.
ആനന്ദ് മധുസൂധനൻ സംഗീതം പകർന്ന ഈ ഹൃദയസ്പർശിയായ ഗാനത്തിൽ ചിത്രത്തിലെ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഡയാന ഹമീദിനെയും കാണാം. ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ 'ഉടൽ' എന്ന ചിത്രത്തിൽ നായികാനായകന്മാരായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയ ജോഡികളായ് മാറിയ ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അയ്യർ ഇൻ അറേബ്യ' ഫെബ്രുവരി 2ന് തിയറ്ററുകളിലെത്തും.
കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുങ്ങുന്ന ഈ ആക്ഷേപഹാസ്യ ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'. മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങളും ചിത്രത്തിനായ് അണിനിരക്കുന്നു.
ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: ആനന്ദ് മധുസൂദനൻ, ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്.
Content Highlights: iyer in arabia malayalam movie song released, dhyan sreenivasan and durga krishna