ഗൗരി കിഷൻ നായികയാകുന്ന 'ലിറ്റിൽ മിസ്സ്‌ റാവുത്തർ'; വീഡിയോ ഗാനം പുറത്തിറങ്ങി

​ഗാനത്തിൽ നിന്നും
​ഗാനത്തിൽ നിന്നും

ലിറ്റിൽ മിസ്സ്‌ റാവുത്തർ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'പ്യാരെ പ്യാരെ' എന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ടിറ്റോ പി. തങ്കച്ചന്റെ വരികൾക്ക് ഗോവിന്ദ് വസന്ത സം​ഗീതം നിർവഹിക്കുന്നു. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്നു. വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ലിറ്റിൽ മിസ്സ്‌ റാവുത്തർ' ഒക്ടോബർ ആറിന് തിയേറ്ററുകളിലെത്തും.

എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

നവീനും സുധിനുമാണ് ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട്‌ - മഹേഷ്‌ ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി എഫ് എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: gauri kishan in little miss rawther new song released