ഗാനമേ തന്നു നീ തീരാ മധുരം; ക്യൂട്ട് പാട്ടുമായി ജോജുവും ശ്രുതിയും

ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന മധുരത്തിലെ ആദ്യഗാനമെത്തി. ഗാനമേ തന്നു നീ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് സൂരജ് സന്തോഷാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹെഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു.
ജൂൺ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീർ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മധുരം. അർജുൻ അശോകൻ, നിഖില വിമൽ, ജഗദീഷ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആഷിഖ് ഐമർ, ഫാഹിം സഫർ എന്നിവരുടേതാണ് തിരക്കഥ.
ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് ട്രെയിലറിന് സംഗീതം പകർന്നിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് മധുരത്തിന്റെ നിർമാണം. ചിത്രം സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തും.
Content Highlights: Gaaname Video Song, Madhuram movie, Joju George, Shruti Ramachandran
Content Highlights: