ദുൽഖർ സൽമാന്റെ 'ആകാശംലോ ഒക താര'യിലെ 'കണ്ണേ കണ്ണേ' ഗാനം പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ പുതിയ ഗാനം 'കണ്ണേ കണ്ണേ'യുടെ ലിറിക്കൽ വീഡിയോ പുറത്ത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിന് മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത് അരുൺ അലാട്ടാണ്. ആനന്ദ് അരവിന്ദാക്ഷനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന ചിത്രം നവംബർ 20-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
പ്രണയവും വൈകാരികതയും നിറഞ്ഞ മെലഡിയായാണ് 'കണ്ണേ കണ്ണേ' പ്രേക്ഷകരിലേക്കെത്തുന്നത്. ദൂരങ്ങൾ താണ്ടുമ്പോഴും സ്വന്തം വീടിന്റെയും നാടിന്റെയും പ്രിയപ്പെട്ടവരുടെയും ഓർമകൾ മനസ്സിൽ സൂക്ഷിക്കുന്ന അനുഭവം പകരുന്ന ഗാനമാണ് 'കണ്ണേ കണ്ണേ'. ഹൃദയസ്പർശിയായ വരികളും ഇമ്പമാർന്ന സംഗീതവും ആനന്ദ് അരവിന്ദാക്ഷന്റെയും ഹരിത ബാലകൃഷ്ണന്റെയും ആലാപനവും ഗാനത്തിന് മനോഹരമായൊരു മെലഡി സ്വഭാവം നൽകുന്നു. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും മികച്ച പ്രതികരണമാണ് നേടിയത്.
പുത്തൻ കഥപറച്ചിൽ രീതിക്കും തനതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി കല്പനയായി എത്തുന്നു. നായികയായി സാത്വിക അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. സമൂഹം നിശ്ചയിച്ച ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും അതിർവരമ്പുകൾ ഭേദിച്ച് ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കല്പനയ്ക്കൊപ്പം ഉറച്ചുനിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങൾ, ഫീൽ ഗുഡ് നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ 'കുട്ടി കുട്ടി പൂവേ' എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.
തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ നിർണായകമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. 'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെയും പ്രഭാസ് നായകനായ 'കൽക്കി 2898 എ.ഡി'യിലെ ശ്രദ്ധേയമായ അതിഥിവേഷത്തിലൂടെയും തെലുങ്ക് സിനിമയിൽ വലിയ ജനപ്രീതി നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും 'ആകാശംലോ ഒക താര'യ്ക്കുണ്ട്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ- ഇന്ത്യൻ റിലീസായാണ് എത്തുന്നത്.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സദിനേനി, വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡി.പി.വി. സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സി.എച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിങ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വി.എഫ്.എക്സ്: എഗൈ്വറ്റ് വി.എഫ്.എക്സ്, വി.എഫ്.എക്സ്. സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: സായ് ശശാങ്ക്, മാർക്കറ്റിങ്: വാൾസ് ആൻഡ് ട്രെൻഡ്സ്, പി.ആർ.ഒ: ശബരി.
Content Highlights: The Malayalam lyrical video of the song 'Kanne Kanne' from Dulquer Salmaan's upcoming Telugu film 'Aakasamlo Oka Tara' has been released. Composed by GV Prakash Kumar, the Malayalam version features lyrics by Arun Alat and vocals by Anand Aravindakshan and Haritha Balakrishnan. Directed by Pavan Sadineni, the film features Dulquer Salmaan playing Krishna, alongside debutante Saatvika Veeravalli as Kalpana and Shruti Haasan in a crucial role. Produced by Sandeep Gunnam and Ramya Gunnam, the pan-Indian film is presented by Geetha Arts, Swapna Cinema, and Lightbox Media. The multi-lingual film is scheduled for a worldwide theatrical release on November 20.