ഫഹദ് ഫാസിലിന്റെ 'ധൂമം' ലിറിക്സ് വിഡിയോ സോങ് പുറത്തിറങ്ങി

Dhoomam
Dhoomam

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന 'ധൂമ'ത്തിന്റെ ലിറിക്സ് വിഡിയോ സോങ് പുറത്തിറങ്ങി. പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ഫഹദ് ഫാസില്‍ ചിത്രം ആണ് ധൂമം, ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രം  കെ.ജി.എഫ്, കാന്താര, എന്നീ വമ്പന്‍  സുപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം

.പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിനു ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. റോഷന്‍ മാത്യു, വിനീത്,അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി  എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

 ചിത്രത്തിന്റേത് ആയി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിരുന്നു. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'ധൂമം' തിയേറ്ററുകളില്‍ എത്തിക്കുന്നത്.
 
കന്നടയില്‍ യൂ-ടേണ്‍, ലൂസിയ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പവന്‍കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് 'ധൂമം'. ചിത്രം  ജൂണ്‍ 23 നു പാന്‍ ഇന്ത്യന്‍ റിലീസായി തിയ്യേറ്ററുകളില്‍ എത്തും.

പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖന്‍. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാര്‍ത്തിക് ?ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍. സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവി, ആര്‍ട്ട് -അനീസ് നാടോടി, കോസ്റ്റ്യൂം -പൂര്‍ണിമ രാമസ്വാമി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷിബു സുശീലന്‍, ലൈന്‍ പൊഡ്യൂസര്‍ -കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്ടര്‍ -ചേതന്‍ ഡി സൂസ, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് -ജോഹ കബീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ശ്രീകാന്ത് പുപ്പല, സ്‌ക്രിപ്റ്റ് അഡൈ്വസര്‍ -ജോസ്‌മോന്‍ ജോര്‍ജ്, ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & സ്ട്രാറ്റജി- ഒബ്സ്‌ക്യുറ, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് -ബിനു ബ്രിങ് ഫോര്‍ത്ത്. എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Dhoomam Theeye Dhaahamo LyricalVideo FahadhFaasil Aparna Hombale