പെരുന്നാൾ വൈബാക്കാൻ ‘ഡർബി’യിലെ ആദ്യഗാനം; ഗോപി സുന്ദറിന്റെ സംഗീതം, 'റങ്ക് തെളിന്തവളല്ലേ' പുറത്തിറങ്ങി

#Movies Desk
'ഡര്‍ബി'യിലെ 'റങ്ക് തെളിന്ദവളല്ലേ' എന്ന ഗാനത്തില്‍നിന്ന്‌
'ഡര്‍ബി'യിലെ 'റങ്ക് തെളിന്ദവളല്ലേ' എന്ന ഗാനത്തില്‍നിന്ന്‌

മികവുറ്റ യുവതാരനിരയുമായി പെരുന്നാൾ കഴിഞ്ഞ് മാർച്ച് 27-ന് തിയേറ്ററുകളിലേക്കെത്തുന്ന ‘ഡർബി’യിലെ ആദ്യഗാനം 'റങ്ക് തെളിന്തവളല്ലേ...' റിലീസായി. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ ബി.കെ. ഹരിനാരായണന്റേതാണ്. ഗോപി സുന്ദറും ആതിര ജനകനും ക്രിസ്റ്റ ജ്യോതിയും ചേർന്നാണ് ആലാപനം.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് 'ഡർബി'യുടെ നിർമാണം നിർവഹിക്കുന്നത്. ആദം സാബിക്ക്, സാഗർ സൂര്യ, അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ, അനു, ജസ്നിയ ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗീസ്, ആർ.ജെ. അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്‌ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് മില്ലെനിയം ഓഡിയോസ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം: അഭിനന്ദൻ രാമനുജം, തിരക്കഥ: സഹ്റു സുഹ്‌റ, അമീർ സുഹൈൽ, എഡിറ്റിങ്: ആർ. ജെറിൻ, സ്‌ക്രിപ്റ്റ് കൺസൾട്ടന്റ്: ഷർഫു, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, ആക്ഷൻ: തവസി രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജമാൽ വി. ബാപ്പു, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: നജീർ നസീം, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനർ: നിസ്സാർ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജിൽ കെയ്സി, കൊറിയോഗ്രാഫി: റിഷ്ധാൻ അബ്ദുൽ റഷീദ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്‌സ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, കെ.കെ. അമീൻ, സ്റ്റുഡിയോ: സപ്താ റെക്കോർഡ്‌സ്, ഡിഐ: സപ്താ വിഷൻ, കളറിസ്റ്റ്: കെ.എസ്. രാജശേഖരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: മെഹ്ബൂബ്, വിഎഫ്എക്‌സ്: ഫോക്‌സ്ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ: കൃഷ്ണ പ്രസാദ് കെ.വി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

Content Highlights: First song 'Rang Thelinthavalalle' released from the movie Derby, Music composed by acclaimed director Gopi Sundar, Lyrics penned by B.K. Harinarayanan, Movie set for theatrical release on March 27, Features a large ensemble cast of young talents