'ഒരുത്തന് ജീവിതത്തില്‍ പാട്ട് മാത്രമേ എഴുതിയിട്ടുള്ളൂവെന്ന് പറയുന്നത് വളരെ ബോറല്ലേ?'

ഒരു ചെമ്പരത്തിപ്പൂവിന്റെ ചേലുമായാണ് ഷിബു ചക്രവര്‍ത്തി എന്ന പാട്ടെഴുത്തുകാരന് മലയാള സംഗീതപ്രണയികളുടെ മനസ്സിലേക്ക് കടന്നെത്തിയത്. മലയാളികള്‍ക്ക് പ്രിയങ്കരമായിത്തീര്‍ന്ന നിരവധി ഗാനങ്ങള്‍ അദ്ദേഹമെഴുതി. ഭാവനാസമ്പന്നത കൊണ്ടും രചനാമികവുകൊണ്ടും അതുല്യനെന്ന് വിശേഷിപ്പിക്കാവുന്ന ഷിബു ചക്രവര്‍ത്തിയെ വളരെപ്പെട്ടെന്നുതന്നെ മലയാളികള്‍ ഏറ്റവും പ്രിയപ്പെട്ട ഗാനരചയിതാക്കളുടെ നിരയിലേക്ക് ചേര്‍ത്തുവെച്ചു. പാട്ടെഴുത്തുകാരനെന്ന ദൗത്യത്തില്‍ തുടരുമ്പോഴും മറ്റു പല മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് ചാർത്തി. മലയാളസിനിമയിലെ എക്കാലവും സ്മരിക്കപ്പെടുന്ന സിനിമകളുടെ കഥാകൃത്തായും തിരക്കഥാകൃത്തായും അദ്ദേഹം മാറി. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കടന്നുചെല്ലാന്‍ വിമുഖത കാട്ടുന്ന ഡോക്യുമെന്ററി മേഖലയിലും പ്രവര്‍ത്തിച്ച അദ്ദേഹം പാട്ടെഴുത്തിലേക്കെത്തുന്നതിനു മുമ്പുതന്നെ പരസ്യമേഖലയില്‍ സജീവമായിരുന്നു. ഒരു മാധ്യമപ്രവര്ത്തകനാകാനുള്ള ആഗ്രഹം ജേണലിസം ബിരുദം നേടാന്‍ പ്രേരകമായി. പിന്നീട് നൂതനമായ പരിപാടികള്‍ പ്രേക്ഷകരിലേക്കെത്തിക്കാനായി പ്രമുഖ മലയാള ചാനലുകളുടെ പ്രധാനസ്ഥാനത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. ഒരു പാട്ടെഴുത്തുകാരനായി മാത്രം ജീവിച്ചിരിക്കുന്നത് 'ബോറാണ്' എന്ന അഭിപ്രായമാണ് ഷിബു ചക്രവര്‍ത്തിയ്ക്ക്. തന്റെ പ്രവര്‍ത്തനമേഖലകളെ കുറിച്ചും അനുഭവങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
ഷിബു ചക്രവര്‍ത്തിയുടെ എഴുത്ത് നാല്പത് കൊല്ലം പൂര്‍ത്തിയായി എന്നു പറയുന്നുണ്ടല്ലോ. എഴുത്തിന് ഇത്തരമൊരു കാലപരിധി കണക്കാക്കുന്നതിനോട് എന്താണ് അഭിപ്രായം.
Content Highlights: Shibu Chakravarthy reflects on 40 years of songwriting and his diverse career