'കള്ളം പറഞ്ഞ് കളരി പഠനം, സിനിമയില്‍ 3 പതിറ്റാണ്ട്, കാന്‍സര്‍ പോരാട്ടം'- അഭിമുഖം| അഷ്‌റഫ് ഗുരുക്കള്‍

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണ്. കൊടുങ്ങല്ലൂരുകാരനായ അഷ്‌റഫ് എന്ന കൗമാരപ്രായക്കാരന്‍ വീട് വിട്ട് ജോലി തേടി കോഴിക്കോട് നഗരത്തിലെത്തുന്നു. അന്നന്നത്തെ അന്നത്തിനുള്ള വരുമാനം. അതിലപ്പുറം സ്വപ്‌നം കാണാന്‍ ജീവിത സാഹചര്യങ്ങള്‍ അയാളെ അനുവദിച്ചില്ല. ഓരോ ദിനവും തള്ളിനീക്കികൊണ്ടുപോകവെ അയാള്‍ രണ്ടു കളരിഗുരുക്കന്‍മാരെ കണ്ടുമുട്ടുന്നു. പിന്നെ നടന്നത് ചരിത്രം.
കമല്‍ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷം എന്ന സിനിമയില്‍ നിന്ന് ആരംഭിച്ച് ഇന്ന് മൂന്ന് പതിറ്റാണ്ടു പിന്നിട്ട് നില്‍ക്കുന്ന ആ മനുഷ്യന്‍ പിന്നീട് അറിയപ്പെട്ടത് അഷ്‌റഫ് ഗുരുക്കള്‍ എന്ന പേരിലാണ്. കളരിയാശാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഫൈറ്റ് മാസ്റ്റര്‍ അങ്ങനെ പല പല വേഷപകര്‍ച്ചകള്‍. ജീവിതം സന്തോഷകരമായി മുന്നോട്ടുപോകവെ കാന്‍സറിന്റെ രൂപത്തില്‍ വിധി വെല്ലുവിളിച്ചു. പക്ഷേ പ്രതിസന്ധികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഇന്ന് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഒട്ടേറെ സിനിമകള്‍ക്ക് സംഘട്ടനരംഗങ്ങളൊരുക്കി ജൈത്രയാത്ര തുടരുന്ന അഷ്‌റഫ് ഗുരുക്കള്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. മാതൃഭൂമി ഡോട്ട്‌കോമിന്റെ വായനക്കാര്‍ക്കു വേണ്ടി....
Content Highlights: ashraf gurukkal, Kalari master, Malayalam films, Kamal, Jayaraj Movies, sourav ganguly advertisement