പുറത്തുവരാത്ത ആദ്യ സിനിമ, ആകാശവാണിക്കാലം, മൂന്നാമൂഴത്തില് പാട്ട് വൈറലാക്കി ലീലാ ജോസഫ് | INTERVIEW

ആദ്യമായി പിന്നണി പാടിയ സിനിമ പുറത്തുവരാതിരിക്കുക. രണ്ടാമതു പാടിയ സിനിമയിലെ ഗാനം ചിത്രത്തില് ഉള്പ്പെടാതെപോവുക. വര്ഷങ്ങള്ക്കുശേഷം പിന്നണി പാടിയ ചിത്രവും ഗാനവും ഒരേപോലെ ശ്രദ്ധിക്കപ്പെടുക. ലീലാ ജോസഫാണ് ആ ഗായിക. അം അഃ എന്ന ചിത്രത്തിനുവേണ്ടി ലീലാ ജോസഫ് പാടിയ ഇതളേ പൊന്നിതളേ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാര്ട്ടുകളില് ഇടംപിടിച്ചുകഴിഞ്ഞു. ആകാശവാണി കൊച്ചി നിലയത്തിന്റെ പ്രോഗ്രാം ഹെഡായിരുന്ന ലീലാ ജോസഫ് തന്റെ സംഗീതയാത്രയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുന്നു. ആകാശവാണിക്കാലമാണ് തന്നിലെ സംഗീതജ്ഞയ്ക്ക് ഊര്ജമായതെന്ന് പറയുകയാണ് ആകാശവാണിയുടെ ടോപ്പ് ഗ്രേഡ് ആര്ട്ടിസ്റ്റുകൂടിയായ ഇവര്.
പ്രത്യേകതയുള്ള ശബ്ദമായിരുന്നു അവര്ക്ക് വേണ്ടിയിരുന്നത്
Content Highlights: Leela Joseph, a top Akashvani artist, shares her musical journey