രണ്ട് ദിവസമാണ് സിബി സാർ കൂടെയിരുന്നത്, അതിന്റെ ഗുണമാണ് ഇപ്പോൾ കിട്ടിയത്- റിയാസ് ഖാൻ | INTERVIEW

റിയാസ് ഖാൻ |ഫോട്ടോ: x.com/RockybhaiOffcl, www.facebook.com/riyazkhanactorofficial
റിയാസ് ഖാൻ |ഫോട്ടോ: x.com/RockybhaiOffcl, www.facebook.com/riyazkhanactorofficial

എന്താണ് എപ്പോഴാണ് വൈറലാവുക എന്ന് ആർക്കും പറയാനാവില്ല. സോഷ്യൽ മീഡിയയുടെ സ്വഭാവമാണത്. 'ആവേശ'ത്തിലെ രം​ഗണ്ണന്റെ എട മോനേ... ഡയലോ​ഗ് കത്തി നിൽക്കുമ്പോഴാണ് അതിനെ നിഷ്പ്രഭമാക്കിക്കൊണ്ട് മറ്റൊരെണ്ണം കത്തിക്കയറി വന്നത്. അതും 20 വർഷം മുൻപിറങ്ങിയ ഒരു ചിത്രത്തിലേത്. ജലോത്സവം എന്ന ചിത്രത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രത്തിന്റെ അടിച്ചുകയറിവാ എന്ന ഡയലോ​ഗ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഓളം അത്ര ചെറുതല്ല. ഇതിന് തൊട്ടുപിന്നാലെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രത്തിലെ റിയാസ് ഖാൻ അവതരിപ്പിച്ച ഷാർപ്പ് ഷൂട്ടർ ഡിക്രൂസ് എന്ന കഥാപാത്രവും കയ്യടി നേടുകയാണ്. ഡിക്രൂസിന് ദുബായ് ജോസും അടിച്ചുകയറിവാ ഡയലോ​ഗും നൽകിയ മൈലേജ് ചെറുതല്ല. ഒരു ചെറിയ ഇടവേളയ്ക്കുശേഷം മലയാളത്തിലെത്തിയ റിയാസ് ഖാൻ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

ഡിക്രൂസ് ആകാൻ നാദിർഷയുടെ ക്ഷണം

Content Highlights: actor riyaz khan about dubai jose dialogue and new movies

Continue reading