'ആ മരണമായിരുന്നില്ലേ അമിതാഭ് ബച്ചൻ എന്ന മഹാനടന്റെ ജനനത്തിന് വഴിയൊരുക്കിയത് എന്ന് തോന്നാറുണ്ട്'

ചിത്രത്തിലെ ഒരുരംഗം | Photo: X/ MosesSapir
ചിത്രത്തിലെ ഒരുരംഗം | Photo: X/ MosesSapir

കാലുകളാണ് ആദ്യം കാണുക. മിലിട്ടറി ബൂട്ടണിഞ്ഞ കാലുകൾ. പാറക്കല്ലിൽ പതിക്കുന്ന ആ പരുക്കൻ ബൂട്ടുകൾക്ക് അകമ്പടിയായി മരണത്തിന്റെ ചൂളംവിളി പോലെ ഒരു ശബ്ദം. ഓർമയിലെ ഗബ്ബർ സിങ് ആ ശബ്ദശകലമാണ്. 50 വർഷങ്ങൾക്കിപ്പുറത്തും 'ഷോലേ'യെ പ്രിയപ്പെട്ട ദൃശ്യാനുഭവമാക്കി നിലനിർത്തുന്ന മാജിക്ക്. ഇന്ത്യൻ സിനിമാചരിത്രത്തിലെ  തന്നെ  ഏറ്റവും പ്രശസ്തമായ സിഗ്നേച്ചർ ട്യൂണുകളിലൊന്ന്.

ഗബ്ബറിന്റെ മുഖം തിരശ്ശീലയിൽ തെളിയും മുൻപ് തന്നെ എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന തോന്നലുണ്ടാകുന്നു നമുക്ക്.  ബസു ചക്രവർത്തിയുടെ ചെല്ലോ സൃഷ്ടിക്കുന്നതാണ് ഭീതിദമായ ആ അന്തരീക്ഷം. ഇടയ്ക്കെപ്പോഴോ കേഴ്സി ലോർഡിന്റെ ഓർഗൻ കൂടി ആ പ്രവാഹത്തിൽ ലയിച്ചു ചേരുന്നതോടെ ക്രൂരതയുടെ പരിവേഷം പൂർണ്ണമാകുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്‌ പ്രസിദ്ധീകരിച്ച "ബിഹൈനൻഡ്‌ ദി കർട്ടൻ" എന്ന  ഗവേഷണ ഗ്രന്ഥത്തിൽ, ഷോലേയുടെ ഗാനലേഖനത്തിന്റെ അണിയറക്കഥകൾ വിവരിച്ചശേഷം ചലച്ചിത്ര സംഗീത ചരിത്രകാരനായ ഗ്രിഗറി ബൂത്ത്‌ എഴുതുന്നതിങ്ങനെ:  "ചെല്ലോയുടെ പ്രതലത്തിൽ  കോണ്ടാക്റ്റ് മൈക്ക് ഘടിപ്പിച്ച് വിചിത്രമായ ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു ബസുദേവ്  ചക്രവർത്തി. സാങ്കേതിക പരാധീനതകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഇത്തരം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരായിരുന്നു അന്നത്തെ മിക്ക സംഗീതജ്ഞരും സാങ്കേതിക വിദഗ്ദരും.''   

Content Highlights: Sholays enduring magic, sound of fear, fifty years later

Continue reading