ഒഴുക്കിനെ തടയും, 'വീരഗാഥ'യിൽ പാട്ട് വേണ്ടെന്ന് എം.ടിയും മമ്മൂട്ടിയും, വേണമെന്ന് ഹരിഹരൻ; ഒടുവിൽ....

ക്ഷണിക്കാതെ തന്നെ സ്പീക്കറിലൂടെ ഒഴുകിവന്ന് അന്തരീക്ഷത്തിൽ നിറയുകയായിരുന്നു "വടക്കൻ വീരഗാഥ"യിലെ ആ ഗാനം: "ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ...."
സംസാരം തൽക്ഷണം നിർത്തി നിശബ്ദനായി പി വി ജി. എന്തൊരു സുന്ദരമായ ആകസ്മികത എന്നോർത്തിരിക്കണം അദ്ദേഹം. ക്ലബ് എഫ് എം. സ്റ്റുഡിയോയിലെ മുറിയിലിരുന്ന് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത് ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച പടങ്ങളിലെ പാട്ടുകളെക്കുറിച്ചായിരുന്നല്ലോ.
Content Highlights: Ravi menon remembering PVG`s Oru Vadakkan Veeragatha:iconic songs, their creation..